കോഴിക്കോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ജീവിത സൗകര്യ വികസന കാര്യങ്ങളിൽ വലിയ മാറ്റം വരുത്തിയ സ്ഥാപനമാണ് കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം .സംഘാംഗങ്ങളുടെ ഏത് സാമ്പത്തിക ആവശ്യങ്ങളും നിവർത്തിക്കാൻ പര്യാപ്തമായ നിലയിലേക്ക് ഇന്ന് സംഘം വളർന്നു കഴിഞ്ഞിരിക്കുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പൊതുമേഖലാ ബാങ്കുകളോട് കിടപ്പിടിക്കാൻ തരത്തിലേക്ക് സംഘം അതിൻ്റെ പ്രവർത്തന മേഖല വികസിപ്പിച്ചു കഴിഞ്ഞു .
സംഘം മെമ്പർമാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ വൈവിധ്യവും വിത്യസ്തങ്ങളുമായ നിരവധി മേളകളും പരിപാടികളും സംഘം സംഘടിപ്പിച്ചു വരുന്നുണ്ട്. കൂടാതെ നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിക്കോൾ മിതമായ വിലക്ക് ലഭിക്കുന്ന സഹകരണ സൂപ്പർ മാർക്കറ്റ് ,എല്ലാ മരുന്നുകളും വമ്പിച്ച വിലക്കുറവിൽ ലഭ്യമാവുന്ന നീതി മെഡിക്കൽ സ്റ്റോർ എന്നിവ സംഘം ആരംഭിച്ചു കഴിഞ്ഞു .നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ ഇനിയും ഉന്നതമായ നിലയിൽ നമ്മുടെ സംഘത്തെ മാറ്റിയെടുക്കാൻ നമുക്ക് കൂട്ടായി യത്നിക്കാം
PRESIDENT