Welcome...
  • എമർജൻസി ലോൺ

  • ഹയർ പർച്ചേസ് ലോൺ

  • വ്യക്തിഗത വായ്പ

  • ഇൻഫെർട്ടിലിറ്റി ലോൺ

  • വിദ്യാഭ്യാസ വായ്പ

  • FD ലോൺ

  • ക്യാഷ് ക്രഡിറ്റ് വായ്പ

Kozhikode City Police Employees Co-operative Society Limited F 963

തൊണ്ണൂറ് വർഷങ്ങൾക്ക് മുൻപ് 1932 ൽ അന്നത്തെ മദ്രാസ് പോലീസ് സൂപ്രണ്ടായിരുന്ന മാർട്ടിൻ എന്ന ബ്രിട്ടീഷ് പോലിസ് ഉദ്യോഗസ്ഥനാണ് ഇന്ന് കാണുന്ന കോഴിക്കോട് സിറ്റി പോലിസ് സഹകരണ സംഘത്തിന് ആരംഭം കുറിച്ചത്.അദ്ദേഹത്തിൻ്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപ മാറ്റി വെച്ചാണ് സംഘത്തിന് പ്രവർത്തന മൂലധനം സ്വരൂപിച്ചത് .ഇന്ന് 4859 അംഗങ്ങളും ,4 കോടി രൂപ ഓഹരി മൂലധനവും, 150 കോടി രൂപയുടെ നിക്ഷേപവും, 130 കോടി രൂപ വായ്പയും നൽകി വരുന്ന ബൃഹത്തായ ഒരു സ്ഥാപനമാണ് നമ്മുടെ സംഘം.നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശസംഘം നൽകി വരുന്നുണ്ട് .മുതിർന്ന പൗരന്മാർക്ക് .5 ശതമാനം പലിശ പ്രത്യേകമായി നൽകി വരുന്നു. കൂടാതെ സേവിംഗ് ബാങ്ക് നിക്ഷേപത്തിന 4% പലിശയും നൽകി വരുന്നു. കറണ്ട് അക്കൗണ്ട് ആരംഭിക്കുന്നതിനും സൗകര്യമുണ്ട്

മിതമായ പലിശ നിരക്കിൽ 25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകൾ സംഘം അനുവദിച്ചു വരുന്നു. അത്യാവശ്യകാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ എമർജൻസി ലോൺ ,ഹയർ പർച്ചേസ് ലോൺ, 8 ശതമാനം പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പ എന്നിവയും സംഘം അനുവദിച്ച് വരുന്നു. മക്കളില്ലാത്ത സംഘം മെമ്പർ മാർക്ക് IVF ചികിത്സക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പയും സംഘം അനുവദിക്കുന്നുണ്ട്

President’s Message

കോഴിക്കോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ജീവിത സൗകര്യ വികസന കാര്യങ്ങളിൽ വലിയ മാറ്റം വരുത്തിയ സ്ഥാപനമാണ് കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം .സംഘാംഗങ്ങളുടെ ഏത് സാമ്പത്തിക ആവശ്യങ്ങളും നിവർത്തിക്കാൻ പര്യാപ്തമായ നിലയിലേക്ക് ഇന്ന് സംഘം വളർന്നു കഴിഞ്ഞിരിക്കുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പൊതുമേഖലാ ബാങ്കുകളോട് കിടപ്പിടിക്കാൻ തരത്തിലേക്ക് സംഘം അതിൻ്റെ പ്രവർത്തന മേഖല വികസിപ്പിച്ചു കഴിഞ്ഞു .

സംഘം മെമ്പർമാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ വൈവിധ്യവും വിത്യസ്തങ്ങളുമായ നിരവധി മേളകളും പരിപാടികളും സംഘം സംഘടിപ്പിച്ചു വരുന്നുണ്ട്. കൂടാതെ നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിക്കോൾ മിതമായ വിലക്ക് ലഭിക്കുന്ന സഹകരണ സൂപ്പർ മാർക്കറ്റ് ,എല്ലാ മരുന്നുകളും വമ്പിച്ച വിലക്കുറവിൽ ലഭ്യമാവുന്ന നീതി മെഡിക്കൽ സ്റ്റോർ എന്നിവ സംഘം ആരംഭിച്ചു കഴിഞ്ഞു .നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ ഇനിയും ഉന്നതമായ നിലയിൽ നമ്മുടെ സംഘത്തെ മാറ്റിയെടുക്കാൻ നമുക്ക് കൂട്ടായി യത്നിക്കാം

G.S SRIJISH

PRESIDENT

Secretary’s Message

ആധുനിക കാലത്ത് ന്യുജൻ ബാങ്കുകളോട് ഏതർത്ഥത്തിലും കിടപിടിക്കാവുന്ന തരത്തിൽ കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തെ മാറ്റിയെടുക്കുവാൻ പുതിയ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരു വിവേചനവും ഇല്ലാതെ അംഗത്വം അനുവദിക്കുന്നതിനും ആധുനിക ബാങ്കിംഗ് പരിഷ്കാരങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഭരണസമിതിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട് .സംഘം മെമ്പർമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സുതാര്യവും സത്യസന്ധവുമായ പ്രവർത്തനപഥത്തിലുടെ മുന്നേറുന്നതിനും ഭരണസമിതി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സംഘത്തിൽ നിന്ന് വായ്പയെടുക്കുന്ന ഏതരംഗവും സർവീസിലിരിക്കെ മരണപ്പെട്ടാൽ അവരുടെ വായ്പകൾ പൂർണമായി എഴുതിത്തന്ന സുരക്ഷാനിധി പദ്ധതി ഇടപാടുകളിൽ ലളിതവും വേഗത്തിലും നടത്തുവാൻ കഴിയാവുന്ന തരത്തിൽ ആധുനിക രീതിയിൽ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ, സ്വന്തമായി എടിഎം സൗകര്യങ്ങൾ ,എടിഎം കാർഡുകൾ, എന്നിങ്ങനെ വ്യത്യസ്തമായ ഭരണ പരിഷ്കാരങ്ങൾ ഇതിനകം സംഘം ഭരണസമിതി ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട് ക്രിയാത്മക നിർദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു .

P.K. RATHEESH

SECRETARY

Rajpal Meena IPS

DIG & Commissioner of Police kozhikode

Anuj Paliwal IPS

Deputy Commissioner of Police, Kozhikode City

L. Surendran

ADDI. Superintendent of Police, Kozhikode City