തൊണ്ണൂറ് വർഷങ്ങൾക്ക് മുൻപ് 1932 ൽ അന്നത്തെ മദ്രാസ് പോലീസ് സൂപ്രണ്ടായിരുന്ന മാർട്ടിൻ എന്ന ബ്രിട്ടീഷ് പോലിസ് ഉദ്യോഗസ്ഥനാണ് ഇന്ന് കാണുന്ന കോഴിക്കോട് സിറ്റി പോലിസ് സഹകരണ സംഘത്തിന് ആരംഭം കുറിച്ചത്.അദ്ദേഹത്തിൻ്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപ മാറ്റി വെച്ചാണ് സംഘത്തിന് പ്രവർത്തന മൂലധനം സ്വരൂപിച്ചത് .ഇന്ന് 4859 അംഗങ്ങളും ,4 കോടി രൂപ ഓഹരി മൂലധനവും, 150 കോടി രൂപയുടെ നിക്ഷേപവും, 130 കോടി രൂപ വായ്പയും നൽകി വരുന്ന ബൃഹത്തായ ഒരു സ്ഥാപനമാണ് നമ്മുടെ സംഘം.നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശസംഘം നൽകി വരുന്നുണ്ട് .മുതിർന്ന പൗരന്മാർക്ക് .5 ശതമാനം പലിശ പ്രത്യേകമായി നൽകി വരുന്നു. കൂടാതെ സേവിംഗ് ബാങ്ക് നിക്ഷേപത്തിന 4% പലിശയും നൽകി വരുന്നു. കറണ്ട് അക്കൗണ്ട് ആരംഭിക്കുന്നതിനും സൗകര്യമുണ്ട്
മിതമായ പലിശ നിരക്കിൽ 25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകൾ സംഘം അനുവദിച്ചു വരുന്നു. അത്യാവശ്യകാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ എമർജൻസി ലോൺ ,ഹയർ പർച്ചേസ് ലോൺ, 8 ശതമാനം പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പ എന്നിവയും സംഘം അനുവദിച്ച് വരുന്നു. മക്കളില്ലാത്ത സംഘം മെമ്പർ മാർക്ക് IVF ചികിത്സക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പയും സംഘം അനുവദിക്കുന്നുണ്ട്