Welcome...

കഴിഞ്ഞ ഒരു വര്‍ഷത്തെ ചരിത്ര നേട്ടങ്ങള്‍

1. അംഗത്വ വിതരണത്തിലെ " A" ക്ലാസ് "D" ക്ലാസ് വിവേചനം പൂർണമായി അവസാനിപ്പിച്ചു. എല്ലാവർക്കും "A" ക്ലാസ് അംഗത്വം മാത്രം
2. സർവീസിലേരിക്കെ മരണപെടുന്ന സംഘം മെമ്പർമാരുടെ 25 ലക്ഷം വരെയുള്ള വായ്പകൾ എഴുതിതള്ളുന്നതിന് സുരക്ഷനിധി പദ്ധതി.
3. സംഘം മെമ്പർമാർക്ക് 10 ലക്ഷം രൂപ വരെ അപകട മരണ ഇൻഷുറൻസ്
4. വ്യക്തിഗത വായ്പ 25 ലക്ഷമാക്കി വർധിപ്പിച്ചു
5. 10 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ എല്ലാ ആഴ്ചയിലും എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് അനുവദിക്കാൻ ആരംഭിച്ചു.തന്മൂലം ചെറിയ വായ്പക്കായുള്ള ഒരു മാസം നീണ്ട കാത്തിരുപ്പിന് വിരാമം
6. വന്ധ്യത ചികിത്സയ്ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ
7. സർവീസിലിരിക്കെ മരണപെടുന്ന സംഘം മെമ്പർമാരുടെ സംസ്കാര ചടങ്ങുകൾക്ക് പതിനായിരം രൂപ ധനസഹായം
8. എമർജൻസി ലോൺ വായ്പയുടെ നടപടി ക്രമങ്ങൾ ലഘുകരിച്ചു. എമർജൻസി ലോൺ തുക അമ്പതിനായിരത്തിൽ നിന്നും ഒരു ലക്ഷമായി വർധിപ്പിച്ചു
9. ഹയർ പർച്ചേസ് വായ്പ അമ്പതിനായിരത്തിൽ നിന്നും 2 ലക്ഷ്യമാക്കി ഉയർത്തി.
10. വിദ്യാഭ്യാസ വായ്പ 5 ലക്ഷത്തിൽ നിന്നും 6 ലക്ഷ്യമാക്കി വർധിപ്പിച്ചു.
11. അംഗകളുടെ സൗകര്യാർത്ഥം ഗൂഗിൾപേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം.
12. സംഘത്തിന് സ്വന്തമായി ATM/CDM സംവിധാനം
13. സംഘത്തിന് സ്വന്തമായി മൊബൈൽ അപ്ലിക്കേഷനും FB പേജും
14. അംഗങ്ങൾക്കായി പുതിയ മൾട്ടി ഡിവിഷൻ ഗ്രുപ്പ് ഡെപ്പോസിറ്റ് സ്കീമുകൾ.
15. സംഘം കെട്ടിടവും സഹകരണ സൂപ്പർ മാർക്കെറ്റും നവീകരിച്ചു. നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു.
16. സംഘത്തിന് സൗകര്യപ്രെദമായ കെട്ടിടം. നിർമ്മിക്കുന്നതിന് നഗര മധ്യത്തിൽ സ്വന്തമായി 11 1/4 സെന്റ് സ്ഥലം
17. സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് പോലീസ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു ID കർഡുകൾ
18. സൊസൈറ്റി ചരിത്രത്തിൽ ആദ്യമായി സഹകാരി കുടുംബ സംഗമം
19. ഗൃഹോപകരണങ്ങളും ഹൈബ്രിഡ് സൈക്കിളുകളും, എയർ കണ്ടീഷനറുകളും വാങ്ങിക്കുന്നതിനായി അംഗങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ വിപണന മേളകൾ
20. തികച്ചും ഉപഭോക്ത്യ സൗഹൃദമായ ഓഫീസ് അന്തരീക്ഷം
21. സുരക്ഷനിധി പദ്ധതി ആരംഭിക്കുന്നതിന് മുൻപ് സർവീസിലിരിക്കെ മരണപ്പെട്ട സംഘം മെമ്പർമാരുടെ വായ്പ കുടിശ്ശികയിൽ 50%ഇളവ് നൽകാൻ തീരുമാനം
22. മൊബൈൽ ഫോൺ ലാപ്ടോപ് തുടങ്ങിയ ഡിജിറ്റൽ ഉപകാരങ്ങൾ വാങ്ങുന്നതിനായി അംഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലുള്ളതുമായ വായ്പ വിപണന മേളകൾ